Sun. Dec 22nd, 2024
തെലങ്കാന:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യാ പട്ടികക്കെതിരെയും തെലങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കി. ഇതോടെ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഏഴാമത് സംസ്ഥാനമായി തെലങ്കാന മാറി.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഗണിച്ച്‌ പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യണമെന്നും ഏതെങ്കിലും മതത്തെക്കുറിച്ചോ വിദേശ രാജ്യത്തെക്കുറിച്ചോ ഉള്ള പരാമര്‍ശം ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.