ന്യൂഡൽഹി:
കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആഘാതം സൃഷ്ടിക്കുമെന്നും അത് മറികടക്കാന്‍ ദീര്‍ഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അധിക വായ്പയായി നൽകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഇത് പിപണിയില്‍ പണ ലഭ്യത കൂട്ടുകയും സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ അടുത്ത അവലോകനയോഗത്തിന് മുന്‍പ് പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.