Wed. Jan 22nd, 2025
കോട്ടയം:

കോവിഡ്‌ 19 ഭീതിയിൽ ഓൺലൈൻ കുർബാന നടത്തി കോട്ടയത്തെ പള്ളികൾ. ഭക്തർ കൂട്ടമായി പള്ളികളിലെത്തുന്നത്‌ ഒഴിവാക്കാനായി ചില പള്ളികൾ ഓൺലൈനായി കുർബാന പ്രദർശിപ്പിച്ചു. കോട്ടയം ലൂർദ്ദ്‌ ഫൊറോന പള്ളിയിൽ മൊബൈൽ ആപ്പിലൂടെയും ഫേസ്‌ബുക്ക്‌, യുട്യൂബ്‌ വഴിയുമായിരുന്നു കുർബാന. പള്ളിയുടെ ഗ്രൂപ്പുകൾ വഴിയും എസ്‌എംഎസ്‌ വഴിയും വിവരം ഇടവകാംഗങ്ങളെ അറിയിച്ചിരുന്നു. അഞ്ചു കുർബാനകളിലായി ആയിരങ്ങളാണ് ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നത്.