Mon. Dec 23rd, 2024
കൊച്ചി:

കൊറോണ വൈറസിനെ നേരിടാൻ എറണാകുളം സിറ്റി പൊലീസും സജ്ജമായിരിക്കുകയാണ്. യാത്രക്കാരെ പരിശോധിക്കാൻ പൊലീസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലാണ് യാത്രക്കാരെ പരിശോധിക്കുന്നതിന്‌ പൊലീസ് സംഘം തയ്യാറായിരിക്കുന്നത്. പ്രാഥമിക വിവരശേഖരണവും പരിശോധനകളുമാണ് ലക്ഷ്യം.