Mon. Dec 23rd, 2024
യൂറോപ്പ്:

കോവിഡ് 19 വൈറസ് ബാധ യൂറോപ്യൻ രാജ്യങ്ങളിൽ അതിരൂക്ഷമായി പടരുന്നു.  രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. ഇംഗ്ലണ്ടിൽ ഇന്നലെ മാത്രം 14 പേർ മരിച്ചതോടെ ആകെ മരണസഖ്യ 35 ആയി. ലോകമാകമാനം മരണസംഖ്യ ആറായിരം കവിഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam