Mon. Dec 23rd, 2024
കൊച്ചി:

കൊറോണ രോഗവുമായി  ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ  പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്. നിരീക്ഷണ കാലാവധി അവസാനിച്ച 22 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. മെഡിക്കൽ കോളേജിൽനിന്ന് നാലുപേരെ വിട്ടയച്ചു. നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.