Wed. Jan 22nd, 2025
ന്യൂ ഡൽഹി:

 
ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  റദ്ദാക്കി. ബുധനാഴ്​ച പുലര്‍ച്ച മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ് റദ്ദാക്കൽ. മാര്‍ച്ച്‌​ 31 വരെ ചില വിമാനങ്ങള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യ ​അറിയിച്ചിരിക്കുന്നത്. എഎക്​സ്​ 889 / 890 മംഗലാപുരം- ബഹറിൻ -മംഗലാപുരം സര്‍വീസും ഐഎക്​സ്​ 789 / 790 കണ്ണൂര്‍- ബഹറിന്‍- കണ്ണൂര്‍ സര്‍വീസുമാണ് റദ്ദാക്കിയത്.