Fri. Mar 29th, 2024
ന്യൂഡൽഹി:

 
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മനുഷ്യാവകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാര്‍ച്ച് 20 നാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. രാജ്യത്തെ എല്ലാ നിയമസാധ്യതകളും അവസാനിച്ചതോടെയാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വധശിക്ഷ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായതിനാൽ ഇക്കാര്യത്തിൽ അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിന് സാധ്യത കുറവാണ്.