Sat. Nov 23rd, 2024

ലോകത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ആദ്യം കണ്ടെത്തിയ ചൈനയിൽ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇറ്റലിയിൽ മരണസംഖ്യ 1266 ആയി. സ്പെയിനിലും ഇന്നലെ മരണ നിരക്കിൽ 50 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജർമനിയിൽ 3062 കേസുകളും ലണ്ടനിൽ 798 കേസുകളും സ്ഥിരീകരിച്ചു. ലോകത്ത് ഇതുവരെ 5,416 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam