Thu. Jan 23rd, 2025
തൃശ്ശൂര്‍:

 
കൊവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തൃശൂർ ഡി എം ഒ അറിയിച്ചു. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഈ യുവാവിനെ മാർച്ച് 7 മുതൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇന്നലെ ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 19 ആയി.