Mon. Dec 23rd, 2024
കൊച്ചി:

മലയാള സിനിമയുടെ വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകൻ (55) അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സമീപകാലത്ത് സീരിയല്‍ മേഖലയിൽ ഷാജി തിലകൻ സജീവമായിരുന്നു. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവർ സഹോദരങ്ങളാണ്.

By Athira Sreekumar

Digital Journalist at Woke Malayalam