Fri. Apr 19th, 2024
കൊച്ചി:

സംസ്ഥാനത്ത് കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. വ്യാജ പ്രചാരണം നടത്തിയതിന് ഇതിനോടകം 11 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാൻ സൈബർ ഡോമിന്‍റെ സഹായം തേടുമെന്നും സംസ്ഥാനത്തെ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam