Mon. Dec 23rd, 2024
മുംബൈ:

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഇടിവിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ഒറ്റദിവസം കൊണ്ട് 43,000 കോടിയാണ് അംബാനിക്ക് നഷ്ടമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ വലിയ കോടീശ്വരനായി ഉയർന്നു.

By Arya MR