വാഷിംഗ്ടൺ:
കൊറോണയെ നിസാരവത്കരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കഴിഞ്ഞ വര്‍ഷം 37,000 അമേരിക്കക്കാര്‍ സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജീവിതവും സാമ്പത്തികാവസ്ഥയും സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. ഇതുവരെ വെറും 546 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 22 മരണമേ ഉണ്ടായിട്ടുള്ളു. അതേകുറിച്ച് ചിന്തിക്കൂ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.