Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. എന്നാൽ, സംസ്ഥാനം കോവിഡ് 19 ഭീതിയിൽ ആയതിനാൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾ പിന്നീട് സേ പരീക്ഷ എഴുതിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

By Arya MR