ചെന്നൈ:
വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്‍റെ തിരക്കഥയാണ് ഷറഫുവും സുഹാസും കൂടെ ഒരുക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തിരക്കഥാകൃത്തുക്കളെ വെളിപ്പെടുത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന.