ദുബായ്:
കോവിഡ്-19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയ ശുചിത്വ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ദുബായ് വാണിജ്യമന്ത്രാലയം. പൊതുജനങ്ങളുടെ അടിയന്തരമായ ആവശ്യം ചൂഷണം ചെയ്ത് കൊള്ളലാഭം ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 5,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും ആവശ്യമെങ്കില്‍ താല്‍ക്കാലികമായി ഔട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.