കൊറോണയും, പക്ഷിപ്പനിയും പടർന്നു പിടിച്ച സാഹചര്യത്തിൽ ഇറച്ചിക്കോഴി വില തകർന്നടിഞ്ഞു. കിലോഗ്രാമിന് 75 രൂപയ്ക്കടുത്ത് ഉത്പാദനച്ചിലവ് വരുന്ന ഇറച്ചിക്കോഴി ഇപ്പോൾ തമിഴ്നാട് ഫാമുകളിൽ വെറും 25 രൂപയ്ക്കാണ് വിൽപ്പന. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ കോഴി വ്യാപാര മേഖലയിൽ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഇത് പ്രതിദിനം 1500 കോടി മുതൽ 2000 കോടി വരെയാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.