Mon. Dec 23rd, 2024
ഡൽഹി:

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് മാര്‍ച്ച്‌ 12നും മാര്‍ച്ച്‌ 31നും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും സൗജന്യമായി ക്യാന്‍സല്‍ ചെയ്യുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് ക്യാൻസൽ ചെയ്‌താലാണ് ഈ ആനുകൂല്യം ലഭിക്കുക. ഗോ എയറും ഇൻഡിഗോയും ഇത്തരത്തിൽ യാത്രക്കാർക്കായി ആനുകൂല്യം ഒരുക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam