Mon. Apr 28th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് കോവിഡ് 19 ബാധ തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ വിവരം മറച്ചുവച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ച് കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും  സാമ്പിൾ പരിശോധനാ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Arya MR