Thu. Dec 19th, 2024

ബംഗ്ലാദേശ്:

 ബംഗ്ലാദേശ് ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി തമീം ഇഖ്ബാല്‍. ക്രിക്കറ്റിന്റെ നെടുംതൂണായ മഷ്‌റഫെ മൊര്‍താസയ്ക്ക് പകരമായിട്ടാണ് തമീം ഇഖ്ബാലിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്നിന് പാകിസ്താനെതിരേ നടക്കുന്ന ഏകദിനത്തില്‍ തമീം ക്യാപ്റ്റനായി അരങ്ങേറും.  കഴിഞ്ഞ ജൂലെയില്‍ മൂന്നു ഏകദിനങ്ങളടങ്ങിയ ശ്രീലങ്കന്‍ പര്യടനത്തിലും 2017-ല്‍ ന്യൂസീലന്‍ഡിനെതിരായ ഒരു ടെസ്റ്റിലും ബ്ംഗ്ലാദേശിനെ നയിച്ചത് തമീം ഇഖ്ബാല്‍ ആയിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് മൊര്‍താസ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. 

By Binsha Das

Digital Journalist at Woke Malayalam