Sat. Apr 20th, 2024

ന്യൂഡല്‍ഹി:

വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സി  ചോദ്യം ചെയ്ത് മുന്‍താരം ശാന്ത രംഗസ്വാമി. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഹര്‍മന്‍പ്രീത് തന്നെ ഒരു തീരുമാനമെടുക്കേണ്ട സമയമായെന്നും ക്യാപ്റ്റന്‍ എന്നതിനേക്കാളുപരി ഹര്‍മന്‍പ്രീത് എന്ന ബാറ്ററാണ് ടീമിന് പ്രധാനപ്പെട്ടതെന്നും രംഗസ്വാമി പറഞ്ഞു.  2018 വനിതാ ട്വന്റി 20 ലോകകപ്പ് സെമിയിലും ഇന്ത്യ തോറ്റ് പുറത്തായത് ഹര്‍മന്‍പ്രീത് ക്യാപ്റ്റനായിരിക്കെയാണ്.

By Binsha Das

Digital Journalist at Woke Malayalam