Mon. Dec 23rd, 2024
ന്യൂഡൽഹി:

സിപിഎം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ പാര്‍ട്ടി പോളിറ്റ് ബ്യൂറോ.രണ്ടാം വട്ടമാണ് യെച്ചൂരിക്ക് ലഭിക്കുന്ന രാജ്യസഭാ അംഗത്വത്തിനുമേല്‍ പാര്‍ട്ടി വിലങ്ങുതടി ഇട്ടത്.രാജ്യസഭയിലേക്ക് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ നിര്‍ബന്ധനകളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടവും ഉദ്ധരിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതിനെ സിപിഎം എതിര്‍ത്തത്.