Mon. Dec 23rd, 2024
ഡൽഹി:

ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍  കാര്‍ഡുകളില്‍ സ്വച്ച്‌ ഓണ്‍/സ്വച്ച്‌ ഓഫ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആർബിഐ വ്യക്തമാക്കി. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികൾക്കും ബാങ്കുകള്‍ക്കുമാണ് ഇതേ കുറിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള എടിഎം,പി ഒ എസ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കെല്ലാം സ്വച്ച്‌ ഓണ്‍/സ്വച്ച്‌ ഓഫ് സംവിധാനം ബാധകമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.  

By Arya MR