Mon. Dec 23rd, 2024
മുംബൈ:

സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ റിസേർവ് ബാങ്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചതോടെ യെസ് ബാങ്ക് എടിഎമ്മുകൾക്ക് മുൻപിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. എന്നാൽ, ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോൾ പണം ഇല്ലാത്ത അവസ്ഥയായതിനാൽ നിക്ഷേപകർ ആശങ്കയിലാണ്.  അതേസമയം, ചെക്ക് ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിച്ചവർക്ക് തടസ്സങ്ങൾ ഒന്നും നേരിട്ടിട്ടില്ല. അതേസമയം, ഓഹരിവിപണിയിൽ യെസ് ബാങ്കിന്റെ ഓഹരിമൂല്യത്തിൽ ഇന്ന് വർധനയുണ്ടായി.

By Arya MR