Sat. Apr 5th, 2025

അമേരിക്ക:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡിന് ജയം. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. സീസണിലെ രണ്ടാം മത്സരത്തിലും സിറ്റിയെ തകർത്ത യുണെെറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു. കഴിഞ്ഞ ഡിസംബറില്‍ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിലും യുണൈറ്റഡിനായിരുന്നു ജയം. 10 വര്‍ഷത്തിനു ശേഷം പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍ ഡബിള്‍ നേട്ടം സ്വന്തമാക്കാനും യുണൈറ്റഡിനായി.

By Binsha Das

Digital Journalist at Woke Malayalam