Tue. Jul 1st, 2025

ന്യൂഡല്‍ഹി:

ഡേവിസ് കപ്പ് ടെന്നീസില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് തോല്‍വി.  ക്രൊയേഷ്യയ്‌ക്കെതിരെ 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സിലെ മത്സരത്തില്‍ കൊയേഷ്യന്‍ സഖ്യത്തെ ലിയാന്‍ഡര്‍ പേസ് രോഹന്‍ ബോപണ്ണ സഖ്യം തോല്‍പ്പിച്ചെങ്കിലും നിര്‍ണായകമായ സിംഗിള്‍സില്‍ സുമിത് നാഗല്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ മരിന്‍ സിലിച്ചിന് മുന്നില്‍ പൊരുതാന്‍ പോലും സുമിത് നാഗലിന് കഴിഞ്ഞില്ല.

By Binsha Das

Digital Journalist at Woke Malayalam