Mon. Dec 23rd, 2024

ഡൽഹി:

കൊവിഡ് 19 ബാധ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഹോളി വിപണിക്കും വൻ തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ആഗ്ര, താനെ  എന്നിവിടങ്ങളിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത് ചെറുകിട കച്ചവട വിപണിയെ പ്രതികൂലമായി ബാധിച്ചു. ഹോളിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും പിന്‍വലിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യമെമ്പാടും നാളെയാണ് ഹോളി ആഘോഷിക്കപ്പെടുക. 

By Arya MR