Tue. Jul 22nd, 2025
ന്യൂഡൽഹി:

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും നഗരത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തില്‍ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.