Sun. Feb 23rd, 2025

ആലപ്പുഴ:

ആടിയും പാടിയും ഒത്തുചേര്‍ന്നും വനിതാ ദിനം ആഘോഷിച്ച് ആലപ്പുഴയിലെ മഹിളാ രത്‌നങ്ങള്‍. സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യതയെന്ന മുദ്രവാക്യമുയര്‍ത്തിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. കേരളാ വനിതാ കമ്മീഷനും ജില്ലയിലെ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടി ആലപ്പുഴ ടൗണ്‍ ഹാളില്‍  ആരോഗ്യ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനം അവസര സമത്വമാണ് അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനിക യുഗത്തിലും അന്തവിശ്വാസങ്ങളെ പേറാനാണ് സ്ത്രീകളുടെ വിധിയെന്നും എറ്റവും വിലകുറഞ്ഞ ഇത്തരം വിശ്വാസങ്ങള്‍ പോലും അവരെ ഭരിക്കുന്ന കാഴ്ചായാണ് നമുക്ക് കാണാനാകുന്നതെന്നും മന്ത്രി ചൂണ്ടികാട്ടി. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അധ്യക്ഷത വഹിച്ചു.

By Binsha Das

Digital Journalist at Woke Malayalam