Mon. Dec 23rd, 2024

കൊച്ചി:

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  കൊച്ചി മെട്രോ സ്റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുന്‍കരുതലെന്നോണം മെട്രോ ട്രെയിനുകളും സ്‌റ്റേഷനുകളും അണുവിമുക്തമാക്കി. ആലുവ സ്‌റ്റേഷനിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ നടത്തുന്ന പവൻദൂത്‌ ബസുകളും അണുവിമുക്തമാക്കും. ഇത്‌ ഒന്നിടവിട്ട ദിവസങ്ങളിൽ തുടരും. മെട്രോയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ്‌ പ്രതിരോധത്തിൽ ബോധവൽക്കരണം നൽകിയതായി കെഎംആർഎൽ എംഡി അൽകേഷ്‌‌കുമാർ ശർമ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam