Mon. Dec 23rd, 2024
ജപ്പാൻ:

കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ് ഒഴിവാക്കിയത്. ഗ്രീസില്‍ ഈ മാസം 12 ന് തിരി തെളിയുന്ന ഒളിംപിക്സ് ദീപശിഖ ഏഴ് ദിവസത്തെ പ്രയാണത്തിനുശേഷം മാര്‍ച്ച്‌ 20 ന് ജപ്പാനിലെത്തും. ഈ ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്ചക്കാരായി എത്തുമെന്നും സംഘാടക സമിതി നേരത്തെ വ്യക്തമാക്കിയതായിരുന്നു. ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.