Mon. Dec 23rd, 2024
ഡൽഹി:

വടക്കു കിഴക്ക് ഡൽഹിയിലെ അക്രമമുണ്ടായ പ്രദേശങ്ങളിൽ വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, എകെ പട്‍നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് സന്ദർശനം നടത്തിയത്. അക്രമത്തിൽ ഉണ്ടായ നാശനഷ്‍ടങ്ങള്‍ നേരില്‍ കണ്ട വിരമിച്ച ജഡ്‍ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും നാശനഷ്‍ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

എന്നാൽ  കലാപത്തില്‍ കാണാതായവരെ കണ്ടെത്താനും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam