Mon. Dec 23rd, 2024
മുംബൈ:

ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി റി​സ​ര്‍​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ എ​ന്‍ എ​സ്​ വി​ശ്വ​നാ​ഥ​ന്‍ രാജിവെച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ വി​ശ്ര​മ ജീ​വി​ത​ത്തി​ന്​ ഡോക്ടർമാർ നി​ര്‍​ദേ​ശി​ച്ച​തായാണ് അദ്ദേഹം പറഞ്ഞത്. റി​സ​ര്‍​വ്​ ബാ​ങ്കി​ലെ കേ​ന്ദ്ര സർക്കാരിന്റെ ഇ​ട​പെ​ട​ലു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്ന വ്യക്തിയായിരുന്നു മലയാളി കൂടിയായ എ​ന്‍ എ​സ്​ വി​ശ്വ​നാ​ഥ​ന്‍. 2016ലാ​ണ്​ മൂ​ന്നു​ വ​ര്‍​ഷ​ത്തേ​ക്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​റാ​യി ഇദ്ദേഹത്തെ നിയമിച്ചത്. ജൂ​ണി​ല്‍ വി​ര​മി​ക്കാ​നി​രി​ക്കെയാണ് ഇദ്ദേഹത്തിന്റെ രാജി.

By Athira Sreekumar

Digital Journalist at Woke Malayalam