Sat. Apr 5th, 2025

പാരിസ്:

ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തി സ്റ്റാര്‍ സ്ട്രെെക്കര്‍ നെയ്മറെ വില്‍ക്കാന്‍  ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നീക്കം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പിഎസ്ജി നെയ്മറെ ഒഴിവാക്കാന്‍ തയ്യാറായാല്‍ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് തന്നെ നെയ്മര്‍ മടങ്ങിപ്പോവാനാണ് സാധ്യത.  റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറിന് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ സാധിച്ചില്ല. അടിയ്ക്കടി ഉണ്ടായ പരിക്കും താരത്തിന് തിരിച്ചടിയായി. ഇതാണ് ക്ലബ് നെയ്മെറെ വില്‍ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂയിസ് സുവാരസിന് പകരക്കാരനായി നെയ്മറെ എത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്. ബാഴ്‌സലോണയെക്കൂടാതെ നെയ്മറെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡിനും താല്‍പര്യമുണ്ടെന്നാണ് വാര്‍ത്തകള്‍

By Binsha Das

Digital Journalist at Woke Malayalam