Mon. Dec 23rd, 2024

എറണാകുളം:

കോവിഡ്‌ 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും സുരക്ഷ ശക്തമാക്കി. ഗൾഫ് മേഖലകളിൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾ തിരികെയെത്താനുള്ള സാധ്യതയുണ്ട്‌. ഇതേതുടര്‍ന്നാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

നിലവിൽ അന്താരാഷ്ട്ര ടെർമിനലിൽ സമഗ്ര നിരീക്ഷണം നടത്തുന്നുണ്ട്. ഷിഫ്റ്റുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. നിലവിൽ എറണാകുളം മെഡിക്കൽ കോളേജിലാണ് ജില്ലയിൽ ഐസൊലേഷൻ സംവിധാനം. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ  ഐസൊലേഷൻ സംവിധാനം സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ കെ കുട്ടപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

By Binsha Das

Digital Journalist at Woke Malayalam