Mon. Dec 23rd, 2024
 വത്തിക്കാൻ: 

സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.  സെര്‍ബിയയില്‍ കൊറോണ പിടിപ്പെട്ടയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. വത്തിക്കാനില്‍ കൊറോണ കേസ് സ്ഥിരീകരിച്ചതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച്‌ മരിച്ചു. ഇറാനില്‍ ഇതുവരെ 107 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. മൂവായിരത്തി അഞ്ഞൂറ്റി പതിമൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.