Mon. Dec 23rd, 2024

ആലുവ:

ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിൻ്റെയും യു.സി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ കാര്‍ട്ടൂണ്‍ വര സംഘടിപ്പിക്കുന്നു. യു.സി കോളേജിലെ വിദ്യാർത്ഥിനികളാണ് കേരള കാർട്ടൂണിൻ്റെ നൂറാം വർഷത്തിൽനടക്കുന്ന പരിപാടിയിൽ കാർട്ടൂൺ കഥാപാത്രങ്ങളെ വരക്കുന്നത്. തോട്ടുമുഖം അൽ-സാജ് റിക്രിയേഷൻ സെൻ്ററിൽ നൂറ് വനിതാ കാർട്ടൂൺ കഥാപാത്രങ്ങളെയാണ് വരക്കുക. മാർച്ച്‌ 8 ന് രാവിലെ 9 മുതൽ 3 വരെയാണ് കാർട്ടൂൺ വര.  കാരിക്കേച്ചറിസ്ററ് ഇബ്രാഹിം ബാദുഷയും ചിത്രകലാധ്യാപകൻ ഹസ്സൻ കോട്ടപ്പറമ്പിലും പരിപാടിക്ക് നേതൃത്വം നൽകും.

By Binsha Das

Digital Journalist at Woke Malayalam