Tue. Apr 23rd, 2024

എറണാകുളം:

അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷകത്തൊഴിലാളി യൂണിയൻ. വ്യാഴാഴ്ച കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക്‌ ഐക്യദാർഢ്യപ്രകടനം നടത്തി. കർഷകത്തൊഴിലാളി ജില്ലാ കമ്മിറ്റി സമാഹരിച്ച അരി സമരക്കാർക്ക്‌ കൈമാറി. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്. ഹെഡ്‌ ഓഫീസിനുമുന്നിലെ ധർണ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം കെ മോഹനൻ അധ്യക്ഷനായി. അതേസമയം, ജീവനക്കാരുടെ സമരം ശക്തമായിട്ടും മാനേജ്മെന്‍റ് ഇവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam