Thu. Dec 19th, 2024

ദക്ഷിണാഫ്രിക്ക:

രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് പന്ത് ശേഷിക്കെ വിജയം കരസ്ഥമാക്കി. 139 പന്തില്‍ 129 റണ്‍സ് അടിച്ച ജനെമന്‍ മലന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയുടെ വിജയമൊരുക്കിയത്.

ആദ്യ ഏകദിനത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മലന്‍ പുറത്തായിരുന്നു. ഇതോടെ ഏകദിനത്തില്‍ ഒരിന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന അരങ്ങേറ്റ താരമെന്ന നാണക്കേടും മലന്റെ പേരിലായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam