Sun. Jan 19th, 2025
ജിദ്ദ:

കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത്  സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 പടരുന്നത് തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമായാണ് ഈ നീക്കമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഘടനകളുടെ താല്‍പര്യങ്ങളെയും മാനിച്ചുകൊണ്ടാണ് ഈ തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam