Mon. Dec 23rd, 2024
ന്യൂഡൽഹി:

നിയമ തടസങ്ങളെല്ലാം മാറിയതോടെ  നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു.പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30നാണ് തൂക്കിലേറ്റുക. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്.നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റെ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു.