Mon. Dec 23rd, 2024
ന്യൂഡൽഹി:

നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത്‌ 400 കോടിയെന്ന്‌ സര്‍ക്കാര്‍. 2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ്‌ ലോക്‌സഭയില്‍ വെച്ചത്‌. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ്‌ ഇക്കാര്യം ബോധിപ്പിച്ചതെന്നാണ്  റിപ്പോര്‍ട്ട്‌ .നാന്നൂറ്റി നാപ്പത്തി ആറ് ദശാംശം അഞ്ച് രണ്ട് കോടി രൂപയാണ്‌ മോദിയുടെ വിദേശ യാത്രക്കായി ആകെ ചെലവായത്‌.നടപ്പു വര്‍ഷത്തില്‍ ഇതുവരെയായി 46.23 കോടി രൂപയാണ്‌ ചെലവ്‌.