Wed. Dec 18th, 2024

ജപ്പാന്‍:

കൊറോണ വെെറസ് ഭീതി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കല്‍ ആശങ്ക നേരിടുന്ന ടോക്കിയോ ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പൂര്‍ണ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സിനായി അത്ലറ്റുകള്‍ തയ്യാറെടുപ്പ് തുടങ്ങണമെന്ന് ഐഒസി  ചെയര്‍മാന്‍ തോമസ് ബാക്ക് പറഞ്ഞു. മുന്‍പ് തീരുമാനിച്ച് ജൂലെെ 24ന് തന്നെ ഒളിമ്പിക്സ് തുടങ്ങാനാണ് ശ്രമമെന്നും തോമസ് ബാക്ക് വ്യക്തമാക്കി. നേരത്തെ, ഒളിമ്പിക്സ് ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും നടത്താന്‍ തയ്യാറാണെന്ന് ജാപ്പനീസ് ഒളിമ്പിക് മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam