Fri. Apr 26th, 2024

അമേരിക്ക:

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നോര്‍വിച്ചിനോട് തോല്‍വി ഏറ്റുവാങ്ങി ടോട്ടനം എഫ് എ കപ്പില്‍ നിന്നും പുറത്തായി. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ തോല്‍വി. ജയത്തോടെ നോര്‍വിച്ച് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ടിം ക്രുളാണ് നോര്‍വിച്ചിന്റെ രക്ഷയ്‌ക്കെത്തിയത്. മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് വെനെസ്‌ഡേയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam