Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍.  ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു പന്തുപോലും എറിയാതെ ഒലിച്ചുപോയതോടെ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുകയായിരുന്നു. എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായതാണ് ഇന്ത്യയെ തുണച്ചത്. സെമിക്ക് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. 2009ല്‍ തുടങ്ങിയ ട്വന്റി-20 ലോകകപ്പില്‍ ആദ്യമായാണ്  ഇന്ത്യ ഫെെനലിലെത്തുന്നത്. 2018-ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam