കൊച്ചി:
മുനിസിപ്പാലിറ്റികളിലെ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹെെക്കോടതി സര്‍ക്കാരിന്‍റെയും, തിരഞ്ഞെടുപ്പ് കമ്മീഷന്‍റയും ഡീലിമിറ്റേഷന്‍ കമ്മീഷന്‍റെയും സത്യാവാങ്മൂലം തേടി. വാര്‍ഡുകളുടെ എണ്ണം മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. മിനിസിപ്പാലിറ്റികളിലെ വാര്‍ഡുകളുടെ കുറഞ്ഞ എണ്ണം 25ല്‍ നിന്ന് 26 ആയും, പരമാവധി എണ്ണം 52ല്‍ നിന്ന് 53 ആയും നിശ്ചയിച്ച മുനിസിപ്പാലിറ്റിയുടെ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.