Wed. Dec 18th, 2024
 മുംബൈ:

 
തലൈവിയിൽ ജയലളിതയാവാൻ 20 കിലോ ഭാരമാണ് കങ്കണ വര്‍ദ്ധിപ്പിച്ചത്. എന്നാലിപ്പോള്‍ കഠിനമായ മറ്റൊരു ഉത്തരവാദിത്തമാണ് താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. അടുത്ത ചിത്രങ്ങളായ ധാക്കഡ്, തേജസ് എന്നിവയ്ക്കായി ഈ അധികഭാരം രണ്ട് മാസത്തിനുള്ളില്‍ താരം കുറയ്ക്കണമെന്നതാണ് പുതിയ വെല്ലുവിളി.

ജിം ട്രെയിനര്‍ യോഗേഷുമൊത്തുള്ള ഒരു വിഡിയോ കങ്കണയുടെ പേരിലുള്ള ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വീഡിയോ തുടങ്ങുന്നത്. തേജസില്‍ പൈലറ്റിന്റെ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധാക്കടാകട്ടെ ഇതിനോടകം വലിയ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ്. ഈ ചിത്രത്തിലും കങ്കണയുടെ മേക്കോവര്‍ ശ്രദ്ധേയമായിരുന്നു.

https://www.instagram.com/p/B9UJvsLB3lZ/