Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡല്‍ഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ളയുടെതാണ് നടപടി.ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് മുഴുവനാണ് സസ്‌പെന്‍ഷന്‍. നടപടി അംഗീകരിക്കില്ലെന്ന് എം പിമാര്‍ പ്രതികരിച്ചു.അതിനിടെ സസ്‌പെന്‍ഡ് ചെയ്ത എം പിമാരുടേ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ബിജെപിയുടെ ആവശ്യം സമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു.