Mon. Dec 23rd, 2024
തിരുവനന്തപുരം:

ദേശീയപാത വികസനത്തിനായി കഴിഞ്ഞ 3 വര്‍ഷം കേരളത്തിന് 21600 കോടി രൂപ അനുവദിച്ചതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി.ഇക്കാലയളവില്‍ 183 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിൽ  23.8 കിലോമീറ്റര്‍ ബിഒടി മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.പാര്‍ലമെന്റില്‍ എ. എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.